Ticker

6/recent/ticker-posts

കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ചിനു കീഴിൽ ബോധവത്കരണ പരിപാടി നടത്തി

പേരാമ്പ്ര: കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ചിനു കീഴിൽ ബോധവത്കരണ പരിപാടി നടത്തി. ഇതിന്റെ ഭാഗമായി പേരാമ്പ്ര സി. കെ. ജി. എം ഗവ. കോളേജിലെ N. S. S വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെമ്പനോട നിന്നും പെരുവണ്ണാമൂഴി വരെ മിനി മാരത്തോൺ നടത്തി. പരിപാടി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  മോളി ആയിത്തമറ്റം ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പെരുവണ്ണാമൂഴി വച്ച് NSS വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ശേഷം പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് പേരാമ്പ്ര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ റഫീഖ് കെ.ടി, NGI പ്രതിനിധി  നാരായണ സാമി എന്നിവർ കാട്ടുതീ പ്രതിരോധ ബോധവത്കരണ ക്ലാസ്സ്‌ എടുത്തു. ചടങ്ങിൽ പെരുവണ്ണാമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീന്ദ്രൻ എ. സി, കക്കയം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി. വിജിത്ത്,പെരുവണ്ണാമൂഴി, കക്കയം ഫോറസ്റ്റ്  സ്റ്റേഷൻ സ്റ്റാഫ്‌,  NGI പ്രതിനിധികൾ വാച്ചർമാർ, വനസംരക്ഷണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments