Ticker

6/recent/ticker-posts

എവി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജ് NSS യൂണിറ്റിന് ജില്ലാതല അംഗീകാരം

ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ അക്ഷരോന്നതി പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച AV അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിലെ NSS യൂണിറ്റിന് ജില്ലാതല അംഗീകാരം ലഭിച്ചു. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല അനുമോദന പരിപാടിയിൽ ബഹു: വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ NSS ടീമിനെ ഉപഹാരം നൽകി ആദരിച്ചു.
വായനയിലൂടെ ഉന്നതിയിലേക്ക്   എന്ന ആശയം മുൻനിർത്തി നടപ്പാക്കിയ അക്ഷരോന്നതി പദ്ധതി, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ നേരിടുന്നപട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ ജില്ലാ തദ്ദേശ സ്വയം ഭരണ വകുപ്പ്, പട്ടിക വർഗ്ഗ വികസന വകുപ്പ് സംയുക്തമായി ആവിഷ്കരിച്ച പദ്ധതിയാണ് അക്ഷരോന്നതി. പദ്ധതിയുടെ ഭാഗമായി AV അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിലെ NSS വളണ്ടിയർമാർ നടത്തിയ ബുക്ക്‌ സമാഹരണ  പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.   
പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ, സാമൂഹിക വികസനത്തിൽ യുവജനങ്ങളുടെ പങ്ക് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി.
“വിദ്യാഭ്യാസത്തിലൂടെ സാമൂഹിക മാറ്റം സാധ്യമാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് അഭിമാനകരമാണ്. 16000 ത്തോളം പുസ്തകങ്ങൾ സമാഹരിച്ചുകൊണ്ടു ജില്ലയിലെ NSS വളണ്ടിയർമാർ പ്രകടിപ്പിക്കുന്ന സാമൂഹിക പ്രതിബദ്ധത അഭിനന്ദനാർഹമാണ്” എന്നും മന്ത്രി പറഞ്ഞു.
കോളേജ് ഭരണസമിതിയുടെയും പ്രിൻസിപ്പാളിന്റെയും NSS പ്രോഗ്രാം ഓഫീസർമാരുടെയും നേതൃത്വത്തിൽ നടത്തിയ ഏകോപിത പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. NSS വളണ്ടിയർമാരുടെ സേവന മനോഭാവവും സമൂഹത്തോടുള്ള ഉത്തരവാദിത്വ ബോധവും പൊതുജ�

Post a Comment

0 Comments