Ticker

6/recent/ticker-posts

വടകര എംപി ഷാഫി പറമ്പിലിനെതിരെ അറസ്റ്റ് വാറന്റ്; നടപടി ദേശീയപാത ഉപരോധിച്ച കേസിൽ


പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിനെതിരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. കേസിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി ഉത്തരവ്.

കേസിന് ആസ്പദമായ സംഭവം: 2022 ജൂൺ 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചത്. ഈ കേസിൽ ഒന്നാം പ്രതിയാണ് ഷാഫി പറമ്പിൽ.

പ്രതികൾ: ഷാഫി പറമ്പിലിന് പുറമെ നിലവിൽ ഇടത് പക്ഷത്തുള്ള ഡോ. പി. സരിനും ഈ കേസിൽ ഒമ്പതാം പ്രതിയാണ്. ഏകദേശം 40 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് അന്ന് കേസെടുത്തിരുന്നത്.
കേസ് പരിഗണിച്ചപ്പോൾ ഹാജരാകാത്ത സാഹചര്യത്തിലാണ് മജിസ്‌ട്രേറ്റ് കോടതി വാറന്റ് അയച്ചത്.
കേസ് ഈ മാസം 24-ന് കോടതി വീണ്ടും പരിഗണിക്കും.

Post a Comment

0 Comments