Ticker

6/recent/ticker-posts

​കൊയിലാണ്ടിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


​കൊയിലാണ്ടി: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവുംവട്ടം മൂഴിക്കുമീത്തൽ സ്വദേശിനി ആഷിദ (25) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ വീടിനുള്ളിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ ആഷിദയെ കണ്ടെത്തുകയായിരുന്നു.
​മന്ദങ്കാവ് പന്തലാട് അസീസിന്റെ മകളായ ആഷിദയുടെ വിവാഹം അഞ്ച് വർഷം മുൻപാണ് നടന്നത്. വിദേശത്തായിരുന്ന ഭർത്താവ് ഹർഷിദ് രണ്ടാഴ്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്.
​സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തഹസിൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
​മക്കൾ: ഹൈസ മെഹക്, സിയ ഇസ്ലിൻ.

Post a Comment

0 Comments