Ticker

6/recent/ticker-posts

കോട്ടക്കടവ് റെയിൽവേ മേൽപ്പാലം നിർമ്മിക്കാൻ അടിന്തരമായി ഇടപെടൽ വേണം: എസ് ഡി പി ഐ


വടകര : കോട്ടക്കടവ് റെയിൽവെ മേലപ്പാലം നിർമ്മിക്കാൻ അധികാരികൾ അടിന്തരമായി ഇടപെടൽ വേണമെന്ന് പി ഐ വടകര മുനിസിപ്പൽ കമ്മിറ്റി സർക്കാരിനോട്‌ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് ആളുകൾ തിങ്ങി പാർക്കുന്ന കോട്ടത്തുരുത്തി മുതൽ കോട്ടക്കടവ് വരെയുള്ളവർ ദിവസവും വാഹന ഗതാഗത സൗകര്യത്തിനും കാൽ നടയായി യാത്ര ചെയ്തു കൊണ്ടിരിക്കുന്ന മാർഗമാണിത് പലപ്പോഴും രോഗിയെ കൊണ്ട് പോകുമ്പോൾ ഗെയിറ്റ് അടച്ചാൽ അറ്റകുറ്റ വർക്ക്‌ വരുമ്പോൾ ഇതിലെയാത്ര" ദുരിതപൂർണ്ണമാവറുമുണ്ട്, നിലവിൽ ഹൈവേ പണി പൂർത്തിയാൽ യാത്ര പൂർണ്ണമായി ബുദ്ധിമുട്ട് ആവും കാരണം ഗെയിറ്റ് അടച്ചു കഴിഞ്ഞാൽ വാഹനം നിർത്തയിടുക പ്രായസം തന്നെ, മേൽപ്പാലം നിർമ്മിക്കാൻ വർഷങ്ങളായി ജനങ്ങൾ ആവശ്യമുന്നയിക്കുന്നുണ്ട്. നേരത്തെ തൊട്ട അടുത്ത പ്രദേശത്ത് അരങ്ങിൽ അടിപ്പാത്ത കൊണ്ട് വരാൻ ഫണ്ട്‌ പാസായെന്ന് പറഞ്ഞു കൊണ്ട് യുഡിഫ് ഉം ബിജെപിയും ജനങ്ങളെ വഞ്ചിച്ചിരുന്നു ഇത് ഉൾപ്പടെ വിലയിരുത്തുമ്പോൾ ജനപ്രതിനിധികളുടെ ഭാഗത്ത്‌ നിന്ന് യാതരു ഇടപെടലും ഈ വിഷയത്തിൽ ഉണ്ടാവുന്നില്ല എന്ന് വിലയിരുത്താൻ സാധിക്കുന്നു,
 സ്ഥലം എം പിയും, എം എൽ എയും ഈ വിഷയത്തിൽ കൃത്യമായി ഇടപെടൽ നടത്താതെ ഇലക്ഷൻ വരുമ്പോൾ മാത്രം വാർത്തകൾക്ക് വേണ്ടി കാണിച്ചു കൂട്ടുന്ന കോപ്രയങ്ങൾ ജനങ്ങളുടെ ഇടയിൽ വ്യാപക പരാതിയുണ്ട്. കോട്ടക്കടവ് മേൽപ്പാലം നിർമ്മിക്കാൻ അധികാരികൾ അടിന്തരമായി ഇടപെടൽ നടത്തണമെന്ന് മുൻസിപ്പൽ യോഗത്തിൽ പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ ആവശ്യപ്പെട്ടു. സെക്രട്ടറി മഷ്ഹൂദ് കെ പി, സ്വാഗതം പറഞ്ഞ പരിപാടിയിൽ, റഹീം എം, നിസാം പുത്തൂർ, സമദ് മാക്കൂൽ, അഷ്‌കർ എം വി, മുസ്തഫ അറക്കിലാട്, സവാദ് വടകര, ഷാജഹാൻ പി വി, റുബീന, ഫെബിന സി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments