Ticker

6/recent/ticker-posts

വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്‌കൂട്ടർ യാത്രികൻ മരിച്ചു

വടകര : നാരായണനഗറിന് സമീപം ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട്  സ്‌കൂട്ടർ യാത്രികൻ മരിച്ചു. വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി കയ്യാല ഉസ്‌മാൻ ഹാജി ( 68) ആണ് മരിച്ചത്. ഇന്ന് രാവിലെ 9-30 നാണ് അപകടo.
  ടാങ്കർ ലോറിയും സ്‌കൂട്ടറും കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിയ ഉസ്‌മാനെ ഏറെ നേരത്തെ പരിശ്രമത്തിൽ വടകര പൊലീസും ഫയർഫോഴ്‌സും മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Post a Comment

0 Comments