Ticker

6/recent/ticker-posts

ബി.എൽ ഒ മാരായി പുതുതായി നിയമിക്കപ്പെട്ട അധ്യാപകർക്ക് പകരം സംവിധാനം ഉണ്ടാക്കുക. കെ.എസ്.ടി യു.



ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും കുടിശികയായ ക്ഷാമബത്ത ഉടൻ പ്രാബല്യത്തിൽ അനുവദിക്കണമെന്നും ബി.എൽ ഒ മാരായി പുതുതായി നിയമിക്കപ്പെട്ട അധ്യാപകർക്ക് പകരം സംവിധാനം ഉണ്ടാക്കണമെന്നും മുപ്പത് ദിവസത്തിൽ കുറഞ്ഞ ഒഴിവിലേക്കും ദിവസ വേതന നിയമനം സാധ്യമാക്കണമെന്നും പയ്യോളി എം.എൽ പി സ്കൂളിൽ നടന്ന മേലടി ഉപജില്ലാ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടിയു) സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം അഷറഫ് തറമ്മൽ സമ്മേളനം ഉഘാടനം ചെയ്തു. "അതിരില്ലാ നീതിനിഷേധം പതിരാകും പരിഷ്കാരങ്ങൾ" എന്ന സമ്മേളന പ്രമേയം ജില്ലാ ട്രഷറർ ടി ഹമീദ് അവതരിപ്പിച്ചു. കെ.എം സുഹൈലിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യൂസഫ് കെ, സ്വാലിഹ് എം, പി.ടി.എം ഷാഫി, നൗഷാദ് ടി.കെ. സഹീറ ഇ.കെ. തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
കെ.എം സുഹൈൽ (പ്രസിഡണ്ട്) യൂസ്ഫ് കെ, സഹീറ ഇ.കെ. മുഹമ്മദ് സ്വാലിഹ് കെ
(വൈസ് : പ്രസിഡണ്ട്)
തബ്ഷീർ മുഹമ്മദ് (ജനറൽ സെക്രട്ടറി) ജസ്‌ല സി.കെ, മെഹ്നാസ് കെ.എഫ്, അമീറ എം.
(സെക്രട്ടറി) പി.ടി.എം ഷാഫി
(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments