Ticker

6/recent/ticker-posts

പുതുപ്പണം വധശ്രമക്കേസ് എസ്ഡിപിഐ പ്രവർത്തകരായ 8 പേരെ വെറുതെ വിട്ടു

 


വടകര:  പുതുപ്പണം വധശ്രമക്കേസ് എസ്ഡിപിഐ പ്രവർത്തകരായ 8 പേരെ വെറുതെ വിട്ടു .പുതുപ്പണം  സിപിഎം പ്രവർത്തകനായ 'ശ്രീജേശിൻ്റെ ഓട്ടോ വിളിച്ച്   ജനതാ റോഡിൽ കൊണ്ട് പോയി  വെട്ടി പരിക്കേൽപ്പിച്ചു എന്ന കേസിൽ ആണ് എസ് ഡി പി ഐ പ്രവർത്തകരെ വെറുതെ വിട്ടത്  എം   അബ്ദുൽ റഫീഖ്,യൂനസ്,ലത്തീഫ് ബക്കത്ത്, മുഹമ്മദ് കെ.എം, റയീസ് ബഷീർ,അബ്ദുൽ കരീം,ഷരീബ്,അബ്ദുസലാം എന്നിവർക്കെതിരെ വധശ്രമത്തിന് 2017 ൽ വടകര പോലീസ് കേസ് എടുത്തത്.

 കേസിലെ മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോഴിക്കോട് അഡീഷണൽ ഡിസ്റ്റിക് കോടതി (മാറാട്)   ജഡ്ജി സുരേഷ് കുമാർ വെറുതെ വിട്ടു. പ്രതി ഭാഗത്തിന് വേണ്ടി അഡ്വകെറ്റ് രാജു പി അഗസ്റ്റിൻ,അഡ്വകെറ്റ് റഫീക് പുളിക്കലകത്ത് എന്നിവർ ഹാജരായി.

Post a Comment

0 Comments