Ticker

6/recent/ticker-posts

മുത്താമ്പി അണ്ടർപാസിന് സമീപം പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. 8 പേർക്ക് പരിക്ക് 1ആളുടെ നില ഗുരുതരം

കൊയിലാണ്ടി: മുത്താമ്പി അണ്ടർപാസിന് സമീപം പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. 8 പേർക്ക് പരിക്ക് 1ആളുടെ നില ഗുരുതരം. പുളിയഞ്ചേരി നെല്ലൂളിത്താഴെ നിന്നുള്ള  ബാൻ്റ് സംഘം സഞ്ചരിച്ച പിക്കപ്പ് ലോറിയാണ് അപകടത്തിൽപെട്ടത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.മുചുകുന്ന് നെല്ലുളിതാഴ സദേശികളായി വൈഷ്ണവ് (18), അഭിനവ് (22), അഭിനന്ദ് (17), ആകാശ് (20), അതുൽ (20), അഭിജിത്ത് (21), അശ്വന്ത് (20), ആദിത്യൻ (21) എന്നിവർക്കാണ് പരിക്കേറ്റത്   പരിക്കേറ്റവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പരിക്കേറ്റ അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണന്നാണ് വിവരം.

Post a Comment

0 Comments