Ticker

6/recent/ticker-posts

അബൂദബിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു മൂന്നു കുട്ടികളടക്കം നാലു മരണം

അബൂദബിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു  മൂന്നു കുട്ടികളടക്കം നാലു മരണം. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫ്-വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാന ദമ്പതികളുടെ മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അബ്ദുല്‍ലത്തീഫ് റുക്‌സാന എന്നിവർക്ക് പരിക്കേറ്റു ഇവരെഅബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബൂദബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം. ദുബയില്‍ താമസിക്കുന്ന കുടുംബം അബൂദബിയിലെത്തി ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു.

Post a Comment

0 Comments