Ticker

6/recent/ticker-posts

ഇറാനിൽ പ്രക്ഷോഭകർക്കു നേരെ അടിച്ചമർത്തൽ ശക്തം; മരണസംഖ്യ 648 ആയി


ടെഹ്‌റാൻ: ഇറാനിൽ തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 648 കടന്നതായി റിപ്പോർട്ടുകൾ. പ്രക്ഷോഭത്തെ സായുധമായി അടിച്ചമർത്തുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളിൽ ഒമ്പത് പ്രായപൂർത്തിയാകാത്ത കുട്ടികളും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം 10,700-ഓളം പേരെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്.

ഇറാനെതിരെ കർശന നടപടിയുമായി അമേരിക്ക
ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് കടുത്ത സാമ്പത്തിക നടപടികളുമായി അമേരിക്ക രംഗത്തെത്തി. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവ (Additional Tariff) ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

ഇറാൻ സർക്കാരുമായി ചർച്ചകൾക്ക് അമേരിക്ക ശ്രമിച്ചിരുന്നെങ്കിലും, സ്വന്തം ജനതയെ നിഷ്കരുണം കൊന്നൊടുക്കുന്ന നിലപാടാണ് ഇറാൻ സ്വീകരിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ചർച്ചകൾക്ക് മുൻപായി തന്നെ ഇറാനെതിരെ ശക്തമായ നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments