Ticker

6/recent/ticker-posts

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് 28-ലേക്ക് മാറ്റി :അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ

​പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഈ മാസം 28-ന് വിധി പറയും. കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിവെച്ചത്.
​അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും, രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി വേണ്ട രീതിയിൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
​അതേസമയം, രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയരുന്നതെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. അതിജീവിതയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുകയാണ് അദ്ദേഹം

Post a Comment

0 Comments