Ticker

6/recent/ticker-posts

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു


പയ്യോളി : തിക്കോടി പഞ്ചായത്ത് ബസാർ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ഉന്നത വിജയം നേടിയ ഡോക്ടർ എസ്.ബി ഹരിശങ്കറിനെയും സ്നേഹ ഹസ്തം കൂട്ടായ്മയുടെ പ്രഥമ പുരസ്കാരം നേടിയ ടി.ഖാലിദിനെയും അനുമോദിച്ചു. ഉജ്ജ്വൽ പുരസ്കാരം നേടിയ സെനാ യാസർ ചടങ്ങ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.ചടങ്ങിൽ സി.കെ ബാലകൃഷ്ണൻ അധ്യക്ഷനായി.സെക്രട്ടറി ബാലൻ സി സ്വാഗതവും സുജാത നന്ദിയും പറഞ്ഞു. ഡോ.ഹരിശങ്കർ, ടി.ഖാലിദ് എന്നിവർ മറുമൊഴി നൽകി

Post a Comment

0 Comments