Ticker

6/recent/ticker-posts

പയ്യോളി നഗരസഭ: ആദ്യ രണ്ടര വർഷം ലീഗിന് -ചെയർപേഴ്സൺ സ്ഥാനത്തേക്ക് കോട്ടക്കൽ സൗത്ത് ഡിവിഷനിലെ സാഹിറ എൻന് സാധ്യത

പയ്യോളി നഗരസഭയിൽ കൂടുതൽ സീറ്റ് ലഭിച്ച മുസ്ല‌ിം ലീഗിന് ആദ്യ രണ്ടര വർഷം .ചെയർപേഴ്സൺ
കോട്ടക്കൽ സൗത്ത് 36ാം ഡിവിഷനിലെ എൻ സാഹിറ ആയേക്കും.
പിന്നീടുള്ള രണ്ടര വർഷമാകും കോൺഗ്രസിന് ലഭിക്കുക
ആകെയുള്ള 37 സീറ്റുകളിൽ 22 യുഡിഎഫും 14 എൽഡിഎഫും 1 എൻഡിഎയുമാണ് വിജയിച്ചത്. 22ൽ 13 സീറ്റുകളിലാണ് ലീഗ് വിജയിച്ചത് കഴിഞ്ഞ തവണ ലഭിച്ചതിൽ നിന്ന് മൂന്ന് സീറ്റുകൾ അധികം ഇപ്രാവശ്യം മുസ്ലിംലീഗിന് ലഭിച്ചു അതുകൊണ്ടുതന്നെ മുസ്ലിം ലീഗിനാണ്  നഗരസഭയിലെ ആദ്യ ഭരണം ലഭിക്കാൻ കാരണമായത്
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് കേൺഗ്രസിൽ നിന്നും ഒന്നിലധികം പേരുകളാണ് ഉയർന്നുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്ന് വൈസ് ചെയർമാനെ തീരുമാനിക്കും. 
അതേസമയം കീഴൂർ നോർത്തിൽ നിന്നും വിജയിച്ച മുജേഷ് ശാസ്ത്രിയുടെ പേരും ഉയർന്നു വരുന്നു. അടുത്തുതന്നെ കോൺഗ്രസ് ചേരുന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

Post a Comment

0 Comments