Ticker

6/recent/ticker-posts

മുസ്ലിംലീഗ് നേതാവിൻ്റെ വോയിസ് മെസ്സേജ് അഴിയൂരിലെ മുസ്ലിം ലീഗ്- ആർഎസ്എസ് ബന്ധത്തിന്റെ തെളിവാണെന്ന് എസ്ഡിപിഐ

അഴിയൂർ :മുസ്ലിംലീഗ് നേതാവിൻ്റെ വോയിസ് മെസ്സേജ് അഴിയൂരിലെ മുസ്ലിം ലീഗ്- ആർഎസ്എസ് ബന്ധത്തിന്റെ തെളിവാണെന്ന് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം വിലയിരുത്തി.
 
തിരഞ്ഞെടുപ്പിൽ മുൻകാലങ്ങളിലും ഇപ്പോഴും ആർഎസ്എസുമായി വോട്ട് കച്ചവടം നടത്താറുണ്ട് എന്ന് ലീഗ് നേതാവിന്റെ വോയിസ് മെസ്സേജിലൂടെ വ്യക്തമാവുന്നുണ്ട്.മാത്രവുമല്ല ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അഴിയൂരിൽ വിവിധ വാർഡുകളിൽ വോട്ട് പരസ്പരം കൈമാറി എന്നതിന് കണക്കുകൾ വ്യക്തമാക്കുന്നു.
മുസ്ലിം ന്യൂനപക്ഷ വിരോധം ആശയാടിത്തറയുള്ള ആർഎസ്എസുമായി മുസ്ലിം ലീഗ് രഹസ്യ ബന്ധം സ്ഥാപിച്ചത് സമുദായത്തെ വഞ്ചിക്കുന്നതിന് തുല്ല്യമാണ്. സമുദായത്തിന്റെ പേരും സംവിധാനങ്ങളും ഉപയോഗിച്ച് ലീഗിനെ വളർത്തുകയും സമുദായ ശത്രുക്കളുമായി കൈകോർക്കുകയും ചെയ്തതിന്റെ കാരണം സമൂഹത്തോട് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം മുസ്ലിംലീഗിനുണ്ട്.
 
ലീഗ് നേതാവിന്റെ വോയിസ് മെസ്സേജ് പുറത്തു വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃത്വം മൗനം തുടരുന്നത് ആർഎസ്എസു മായുള്ള ബന്ധം ശരിയാണ് എന്ന് വ്യക്തമാക്കുന്നു.
പതിറ്റാണ്ടുകൾ കയ്യടക്കിവെച്ച പല വാർഡുകളും അഴിയൂരിൽ നഷ്ടപ്പെടുകയും പഞ്ചായത്ത് ഭരണം പോലും ലീഗിന് നഷ്ടപ്പെട്ടത് അഴിയൂരിലെ പ്രബുദ്ധ വോട്ടർമാർ ഇത്തരം നെറികേടുകളെ വെച്ചുപൊറുപ്പിക്കില്ല എന്നതിന്റെ തെളിവാണെന്നും അഴിയൂരിൽ മുസ്ലിംലീഗിന്റെ പ്രവർത്തന രീതി പുനർവിചിന്തനത്തിന് വിധേയമാക്കണമെ ന്നും സാലിം അഴിയൂരിനെ ക്രൂരമായി അക്രമിച്ച് നാട്ടിൽ അശാന്തി വിതച്ചതിന് മുസ്ലിം ലീഗ് മറുപടി പറയേണ്ടി വരുമെന്നും യോഗം വിലയിരുത്തി.

എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ട് സമീർ കുഞ്ഞിപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല,മണ്ഡലം സെക്രട്ടറി അൻസാർ യാസർ,അഴിയൂർ പഞ്ചായത്ത് സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി,സാഹിർ പി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments