Ticker

6/recent/ticker-posts

കൊയിലാണ്ടി കൊല്ലത്ത് കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ യുവാവ് കടലില്‍ വീണ് മരിച്ചു


കൊയിലാണ്ടി: കൊല്ലത്ത് കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ യുവാവ് കടലില്‍ വീണ് മരിച്ചു.കൊല്ലം ലക്ഷം വീട്ടിൽ മുഹമ്മദലിയുടെ മകൻ റഷീദ് (22) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.
കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ കടലിലേക്ക് വീണ് കല്ലിനിടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍  ആരംഭിച്ചു

Post a Comment

0 Comments