Ticker

6/recent/ticker-posts

തിക്കോടിയിൽ യുഡിഎഫിൻ്റെ സീറ്റ് ധാരണയിൽ ഒരു വിഭാഗം ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് 'സംഭവത്തിൽ വനിത ലീഗ് നേതാവ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രചരണം ആരംഭിച്ചു

തിക്കോടി പഞ്ചായത്ത് യുഡിഎഫ്   യോഗത്തിൽ ഉണ്ടായ സീറ്റ് ധാരണയിൽ ഒരു വിഭാഗം ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് . സംഭവത്തെ തുടർന്ന് തിക്കോടി പഞ്ചായത്ത് വനിത ലീഗ് പ്രസിഡണ്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങി. ഇന്നലെയാണ് തിക്കോടി ബാങ്ക് ഓഡിറ്റോറിയത്തിൽ യുഡിഎഫ് യോഗം ചേർന്നത്. യോഗത്തിൽ പത്ത് വാർഡുകളിൽ കോൺഗ്രസും എട്ടു വാർഡുകളിൽ ലീഗും മത്സരിക്കാൻ ധാരണയായിരുന്നു.എന്നാൽ പതിനേഴാം വാർഡ് കോൺഗ്രസിന് നൽകിയതിൽ ആണ് ലീഗ് അണികളിലെ ഒരു വിഭാഗം വിയോജിച്ച്
 പ്രതിഷേധിച്ചത്. തുടർന്ന് ഇവർ പ്രത്യേകം യോഗം ചേർന്നാണ് മുൻ വാർഡ് മെമ്പറും വനിത ലീഗ് പഞ്ചായത്ത് നേതാവുമായ എ വി സുഹറയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തിറക്കാൻ തീരുമാനിച്ചത്.  തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ സ്ഥാനാർഥി പ്രചാരണവും ആരംഭിച്ചു.തിക്കോടി പഞ്ചായത്തിന്റെ ഭരണം തിരിച്ചു പിടിക്കാൻ തന്ത്രങ്ങൾ മെനയുന്നതിനിടയിലാണ് യുഡിഎഫ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ ഈ നീക്കം ആരംഭിച്ചത്. ഇത് യുഡിഎഫ് നേതൃത്വത്തിന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചടിയാകും എന്നതിൽ തർക്കമില്ല.
അതേസമയം തിക്കോടി ഒന്നാം വാർഡ് എസ് സി സംവരണം ആണെന്നിരിക്കെ ഇത് കോൺഗ്രസിന് നൽകണമെന്ന് ചർച്ചകൾ ആരംഭിച്ചെങ്കിലും ലീഗ് നേതൃത്വം വിട്ടു നൽകാൻതയ്യാറായില്ല പകരം ലീഗ് തന്നെ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

Post a Comment

0 Comments