Ticker

6/recent/ticker-posts

ചെങ്കോട്ടയിൽ സംഭവിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ച.ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണം കെ.സി. വേണുഗോപാൽ


കെ.സി. വേണുഗോപാൽ ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ചെങ്കോട്ടയിൽ സംഭവിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും, അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുംബൈ ഭീകരാക്രമണം നടന്നപ്പോൾ അന്നത്തെ ആഭ്യന്തരമന്ത്രി രാജിവെച്ച ചരിത്രം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജി ആവശ്യം ഉന്നയിച്ചത്. രാജ്യത്തിന്റെ സുരക്ഷാ വിഷയത്തിൽ കേന്ദ്ര സർക്കാർ തികഞ്ഞ പരാജയമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


 

Post a Comment

0 Comments