Ticker

6/recent/ticker-posts

ജെ സി ഐ പയ്യോളി ടൗണിലെ ഭാരവാഹികൾ സ്ഥാനമേൽക്കും

ജെസിഐ പയ്യോളി ടൗണിന്റെ 21 മത്തെ പ്രസിഡന്റ്‌ ആയി കെ ടി കെ ബിജിത്ത് സ്ഥാനമേൽക്കും. 
സെക്രട്ടറിയായി കെ ഉല്ലേഖ്, ട്രഷററായി കെ വി വിഷ്ണുദാസ് വൈസ് പ്രസിഡന്റുമാരായി സുംതാഖ് ജയിസിൻ ഋഷിനോവ്, സി കെ സിജിലേഷ്, പി നവീൻ, കെ സി ഷിബു, അഖിൽ രവീന്ദ്രൻ, അർജുൻ കൃഷ്ണ എന്നിവർ 22 ന് വൈകീട്ട് 06.30 ന് അകലപ്പുഴ കായൽ കഫെ ഓഡിറ്റോറിയത്തിൽ  സ്ഥാനമേൽക്കുന്നത്

പരിപാടിയിൽ മുഖ്യ അധിതിയായി ജെസിഐ യുടെ മുൻ സോൺപ്രസിഡന്റും നാഷണൽഡയറക്ടറുമായ രാകേഷ് നായറും, വിശിഷ്ടാതിഥിയായി സോൺ പ്രസിഡന്റ്‌ ജെ ബി ഗോകുലും, സോൺ വൈസ് പ്രസിഡന്റ്‌ കെ സനീഷ്, ജെ കോം ചെയർമാനായ അജീഷ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്നു.

ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നു മികച്ച യുവ സംരംഭകനുള്ള അവാർഡ് കെ പി അനൂപ് ലാൽ (പ്രോപ്പർട്ടി ബോസ്സ് കാലിക്കറ്റ്‌) മികച്ച യുവ വ്യക്തിക്കുള്ള അവാർഡ് ആതിര എൻ പി  കൗൺസിലർ പയ്യോളി മുനിസിപ്പാലിറ്റി, മികച്ച ഡിജിറ്റൽ ഇൻഫ്ലുവെൻസർകുള്ള അവാർഡ് റയീസ് മലയിൽ (സ്പോട് കേരള ന്യൂസ്‌) മികച്ച സംരഭകനുള്ള കമൽ പത്ര അവാർഡ് സുംതാഖ് ജയിസിൻ ഋഷിനോവ്( സർദാർ ഒപ്റ്റിക്കൽക്സ് പയ്യോളി ).സല്യൂട്ട് ദി സ്ലൈന്റ് സ്റ്റാർ അവാർഡ് അജിത് കുമാർ പി, സല്യൂട്ട് ദി ടീച്ചർ അവാർഡ് ടി സതീഷ് ബാബു ( സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം ).

2026 വർഷത്തെ ജെസിഐ പുതിയനിരത്ത് ഉദ്ദേശിക്കുന്ന പ്രധാനപരിപാടികൾ

* കുട്ടിക്കൂട്ടം നേഴ്സറി കല്ലോത്സവം ജനുവരി മാസത്തിൽ സികെജി മെമോറിയൽ ഹയർസെക്കന്ററി സ്കൂളിൽ.

* ⁠മെഗാ മെഡിക്കൽ ക്യാമ്പ്, നേത്രപരിശോധന ക്യാമ്പ് , ജീവിതശൈലി രോഗനിർണയ ക്യാമ്പ് , സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ, പോലീസുമായി സഹകരിച്ചു ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ, സൈൻ ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു.
* ⁠സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസന പരിശീലന ക്ലാസുകളും പ്രസംഗ പരിശീലന ക്ലാസുകളും സംഘടുപ്പിക്കാൻ തീരുമാനിച്ചു.
* ⁠തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു വനിതകൾക്ക് സ്വയം തൊഴിൽ പരിശീലന ക്ലാസുകൾ വ്യാപാരികളുമായി സഹകരിച്ചു സംരംഭകത്വ പരിശീലനങ്ങളും നടത്താൻ തീരുമാനിച്ചു. 
* കിഴുർ ഉത്സവത്തിന് 24*7 Care & cure പയ്യോളിയും ജെ സി ഐ പയ്യോളി ടൌൺ സംയുക്തമായി എമർജൻസി മെഡിക്കൽ ഹെല്പ് ലൈൻ സ്റ്റാൾ നടത്താൻ തീരുമാനിച്ചു.
പത്ര സമ്മേളനത്തിൽ പ്രസിഡന്റ്‌ പി ടി ശരത്ത്, തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്‌ കെ ടി കെ ബിജിത്ത്, സെക്രട്ടറി ഉല്ലേഖ്, പ്രോഗ്രാം ഡയറക്ടർ സുംതാഖ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments