Ticker

6/recent/ticker-posts

മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ കോൺഗ്രസ്സിൽ അമർഷം പുകയുന്നു



മേപ്പയൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത്   കൊഴുക്കല്ലൂർ ഡിവിഷനിൽ യു.ഡി.എഫ്  സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ കോൺഗ്രസ്സ് അണികളിൽ അമർഷം പുകയുന്നു. ഡിവിഷനിലെ വാർഡ് കോൺഗ്രസ്സ് കമ്മറ്റികൾ നൽകിയ പ്രദേശത്തെ യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ പേര് വെട്ടി മണ്ഡലം കമ്മിറ്റി മറ്റൊരാളെ പേര് പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണം.

പ്രവർത്തകരുടെ ഭൂരിപക്ഷതീരുമാനം അംഗീകരിക്കാത്തതിനാൽ തിരഞ്ഞടുപ്പ് പ്രവർത്തനത്തിൽ നിന്ന് വിട്ടു നിൽക്കാനാണ് വാർഡ് കോൺഗ്രസ്സ് കമ്മറ്റികളുടെ തീരുമാനം.

അനുകൂല തീരുമാനമില്ലാത്ത പക്ഷം സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. വരും ദിവസങ്ങളിൽ പ്രതിഷേധയോഗങ്ങൾ കൂടാനും ആലോചനയുണ്ട്.

Post a Comment

0 Comments