Ticker

6/recent/ticker-posts

ഗാസയിൽ ഇസ്രയേൽ ആക്രമണം: വെടിനിർത്തലിന് ശേഷം കനത്ത നാശനഷ്ടം 28 പേർ കൊല്ലപ്പെട്ടു


വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തിയ ഏറ്റവും ശക്തമായ വ്യോമാക്രമണത്തിൽ 28 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 77 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബർ 10-ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ നടത്തുന്ന ഈ കനത്ത ആക്രമണങ്ങൾ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാക്കി. തങ്ങളുടെ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ഹമാസ് ആണെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇസ്രയേൽ സൈനികർക്ക് നേരെ ഹമാസ് വെടിയുതിർത്തതാണ് വ്യോമാക്രമണത്തിന് കാരണമായതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. എന്നാൽ, ഈ റിപ്പോർട്ടുകളോട് ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Post a Comment

0 Comments