Ticker

6/recent/ticker-posts

രാഷ്ട്രീയ താല്പര്യങ്ങൾക്കുവേണ്ടി പേരാമ്പ്രയെ കലാപ ഭൂമിയാക്കരുത് എസ് ഡി പി ഐ

പേരാമ്പ്ര: പേരാമ്പ്ര സി.കെ.ജി. മെമ്മോറിയൽ ഗവൺമെന്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന UDSF ആഹ്ലാദ പ്രകടനത്തെ തുടർന്നുണ്ടായ സംഘർഷം രാഷ്ട്രീയ താൽപര്യങ്ങൾക്കായി തെരുവിലേക്ക് വ്യാപിപ്പിച്ച് പ്രദേശത്തെ കലാപഭൂമിയാക്കി മാറ്റിയതിനെ എസ് ഡി പി ഐ പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് നൗഷാദ് വി കടുത്ത ഭാഷയിൽ അപലപിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ തെരുവിലേക്കു കലഹങ്ങൾ വലിച്ചിഴച്ച് സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവണത ജനാധിപത്യ മൂല്യങ്ങൾക്കും സമാധാനന്തരീക്ഷം തകർക്കുന്നതിനും സാമൂഹിക സൗഹാർദ്ദത്തിനും എതിരാണ്.
ജനങ്ങളുടെ സൈര്വ ജീവിതം തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികൾ പിന്മാറി, സമാധാനവും സ്വൈര്യവും പുനഃസ്ഥാപിക്കാൻ മുന്നോട്ടുവരണം.”
സംഘർഷാവസ്ഥയിൽ ഇരു കക്ഷി നേതാക്കൾക്കും പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിയമപാലകർക്കും പരിക്കേറ്റത് ഖേദകരമാണെന്നും, പ്രതിഷേധങ്ങളുടെ പേരിലുള്ള പോർവിളികളും അസഭ്യ വർഷവും നാട്ടിലെ സമാധാനാന്തരീക്ഷത്തിന് കോട്ടം വരുത്തുമെന്ന് ഇരു മുന്നണികളും മനസ്സിലാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ പോലീസ് അടിയന്തരമായി ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും നൗഷാദ് വി 
പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Post a Comment

0 Comments