Ticker

6/recent/ticker-posts

പയ്യോളിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

.
പയ്യോളി ഇന്നലെ പേരാമ്പ്രയിൽ വെച്ച് ,വടകര എം.പി.ഷാഫി പറമ്പിലിനെ പോലീസ് മർദ്ദിച്ചെതിൽ പ്രതിഷേധിച്ചു് പയ്യോളി മുനിസിപ്പൽ യു.ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് മണ്ഡലം യു.ഡി.എഫ് ചെയർമാൻ മoത്തിൽ അബ്ദുറഹിമാൻ , കൺവീനർ മoത്തിൽ നാണു മാസ്റ്റർ ,മുനിസിപ്പൽ യു.ഡി.എഫ് കൺവീനർ പുത്തുക്കാട്ട് രാമകൃഷ്ണൻ ,നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ,മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ എ.പി.കുഞ്ഞബ്ദുള്ള ,
ബഷീർ മേലടി, ഹുസ്സയിൻ മൂരാട് ,ടി.പി.കരീം ,കൊമ്മു ണ്ടാരി മുഹമ്മദ് ,പി.കെ.ജാഫർ ,സി .ടി .അബ്ദുറഹിമാൻ ,
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മുജേഷ് ശാസ്ത്രി ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി.ടി.അഷറഫ് ,
കെ .ടി.സിന്ധു ,ഇ.ടി.പത്മനാഭൻ , കൗൺസിലർമാരായ അഷറഫ് കോട്ടക്കൽ , സി.പി.ഫാത്തിമ, എ.പി.റസാഖ് ,എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments