Ticker

6/recent/ticker-posts

കൊയിലാണ്ടിയിലെ മൂന്ന് കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൂന്ന് കടകളിൽ മോഷണം . ബസ്സ് സ്റ്റാൻ്റിന് തെക്ക് ഭാഗത്തുള്ള മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ ഹോം അപ്ലയൻസസ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. ഇന്നു രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. ബെന്നറ്റ് ബ്യൂട്ടീഷ്യൻസിൽ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത്. ഇവിടെ നിന്നും 18,000 രൂപ പോയതായാണ് വിവരം.
തൊട്ടടുത്ത ഉസ്താദ് ഹോട്ടലിലും പൂട്ട് തകർത്തിട്ടുണ്ട്. കൊയിലാണ്ടി സ്റ്റോറിൽ നിന്നും 8000 രൂപയുംനഷ്ടപ്പെട്ടു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.   കളവ് നടന്ന പ്രദേശങ്ങൾ യുത്ത് വിംഗ് പ്രവർത്തകൾ സന്ദർശിച്ചു  

Post a Comment

0 Comments