പയ്യോളി:ശാസ്ത്രാവബോധം'വെല്ലുവിളിക്കപ്പെടുകയും കെട്ടുകഥകൾ ശാസ്ത്രമായി വേഷം കെട്ടുകയും ചെയ്യുന്ന ചരിത്ര സന്ദർഭത്തിൽ, ശാസ്ത്ര ചിന്തയെ സാധാരണക്കാരുടെ സമരായുധമാക്കി മാറ്റുന്നതിന് ജീവിതം സമർപ്പിച്ച കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ ഓർമ്മ ദിനം ഒക്ടോബർ 29 വൈകു 4 മണിക്ക് പയ്യോളി ‘പെരുമ ഓഡിറ്റോറിയത്തിൽ നടക്കും.
ടി.കെ രുഗ്മാoഗദൻ മാസ്റ്റർഅനുസ്മരണ പ്രഭാഷണം നടത്തും
പ്രഗത്ഭനായ സാമ്പത്തിക ശാസ്ത്രഞ്ജ്ഞനും കൊടക്കാടിൻ്റെ സഹപ്രവർത്തകനുമായ ഡോ. തോമസ് ഐസക്കിൻ്റെ നേതൃത്വത്തിൽ “ശാസ്ത്ര സാങ്കേതിക വിദ്യയും വരുംകാല കേരളവും” എന്ന വിഷയത്തിൽ ക്രിയാത്മകമായ ഒരു സംവാദ സദസ്സ് നടക്കും
മികവുറ്റ ശാസ്ത്ര പ്രചാരകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലെ ഉത്തരവാദിത്തങ്ങൾ ഉൾപ്പെടെ എണ്ണമറ്റ പ്രവർത്തന മേഖലകളിൽ അനിതരസാധാരണമായ വ്യക്തിമുദ്ര ചാർത്തി കടന്നു പോവുകയും ചെയ്ത കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ സർഗ്ഗാത്മക ജീവിതത്തെ അനുസ്മരിക്കുന്നതിനും അദ്ദേഹം സഞ്ചരിച്ച സാമൂഹിക വിഷയ മേഖലകളിലെ സമകാലീന സന്ദർഭത്തിൽ ക്രിയാത്മകമായി ഇടപെടുന്നതിനും നമുക്ക് ഒത്തു ചേരാം എല്ലാവർക്കും തൊഴിൽ ‘ ലഭ്യമാക്കാൻ കഴിയും വിധം നവീന ശാസ്ത്ര സാങ്കേതികവിദ്യകളെ എങ്ങിനെ ജനകീയമായി ഉപയോഗിക്കാം എന്ന സംവാദത്തിൽ നിങ്ങൾക്കും ചോദ്യങ്ങൾ അവതരിപ്പിക്കാനും നിർദ്ദേശങ്ങൾ അറിയിക്കാനും കഴിയും.
പത്രസമ്മേളനത്തിൽ എ.ശശിധരൻ മണിയൂർ, അജയ് ബിന്ദു, സുരേഷ് എം.സി, ജി.ആർ. അനിൽ എന്നിവർ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.