Ticker

6/recent/ticker-posts

തുറയൂർ സമത കലാസമിതിയുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി കെ.എം സനൂപ് സ്മാരക 21 -മത് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.

തുറയൂർ സമത കലാസമിതിയുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി കെ.എം സനൂപ് സ്മാരക 21 -മത് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. 
പയ്യോളി അങ്ങാടിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വച്ച് നടന്ന മത്സരത്തിൽ നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. 
മത്സരം വീക്ഷിക്കാൻ എത്തിയ നാട്ടുകാർക്കും അവസരം നൽകി മുന്നോട്ട് പോയ ക്വിസ് മത്സരം ജനകീയശ്രദ്ധ പിടിച്ചു പറ്റി. ഒന്നാം സമ്മാനമായ 10000 രൂപയും പുരസ്‌കാരവും മുഹമ്മദ് റാമി സി രാമനാട്ടുകര, റൈഹാനത്ത് പെരുമണ്ണ എന്ന ടീം കരസ്ഥമാക്കി. 
രണ്ടാം സമ്മാനമായ 5000 രൂപയും പുരസ്കാര്യം പ്രവീൺകെ.വി പന്തീരാങ്കാവ് , മഞ്ജുഷ വടകര ടീം കരസ്ഥമാക്കി
മൂന്നാം സമ്മാനമായ 2500 രൂപയും പുരസ്കാരവും എ.ആർ രാഗനന്ദന , കെ.രാഗേഷ് ചേമഞ്ചേരി ടീം കരസ്ഥമാക്കി
ക്വിസ് മത്സരം കൊടക്കാട് ഗംഗാധര പണിക്കർ ഉദ്ഘാടനം ചെയ്തു. 
മത്സര വിജയികൾക്ക് മണിയോത്ത് മൊയ്തീൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. 
ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ അൻസാർ കുന്നത്ത് , കൺവീനർ വി.പി മുകുന്ദൻ, പോഗ്രാം കമ്മിറ്റി ചെയർമാൻ ടി. എം രാജൻ, ശ്രീനിവാസൻ കൊടക്കാട്, ഷാജി സി.കെ, അനിത ചാമക്കാലയിൽ , നജ്ല അഷ്റഫ്, ബോബിഷ PK, ബബിഷ CK, പ്രമോദ് KT, സതീശൻ OM, അജയൻ നാരാക്കുനി, ക്വിസ് മാസ്റ്റർ അനീഷ് കുമാർ മൂരാട് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments