Ticker

6/recent/ticker-posts

പട്ടികജാതിക്കാരോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണനക്കെതിരെ ധർണ്ണ സമരം സംഘടിപ്പിച്ചു

ചെറുവണ്ണൂർ : പട്ടികജാതി അവഗണനക്കെതിരെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്സിന് മുന്നിൽ പഞ്ചമി എസ് സി കൂട്ടായ്മ ധർണ്ണ സമരം സംഘടിപ്പിച്ചു.ബാലകൃഷ്ണൻ മാസ്‌റ്റർ മുയിപ്പോത്ത് ഉദ്ഘാടനം ചെയ്തു.സുരേഷ് കുണ്ടൂത്തറ (ചെയർമാൻ) അധ്യക്ഷത വഹിച്ചു.ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നിർമ്മിച്ച വയോജന പാർക്കിന് പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലിരിക്കെ മരണമടഞ്ഞ ET രാധയുടെ പേര് നൽകണമെന്നാവശ്യപ്പെട്ട്കൊണ്ടാണ് പഞ്ചമി എസ് സി കൂട്ടായ്മ ധർണ്ണ സമരം സംഘടിപ്പിച്ചത്. പഞ്ചമി കൂട്ടായ്മയുടെ ആവശ്യം പഞ്ചായത്ത് ഭരണസമിതി അനുഭാവപൂർവ്വം പരിഹരിച്ചില്ലെങ്കിൽ ഉടനെ ശക്തമായ സമരപരിപാടികളുമായ് മുന്നോട്ട് പോകുമെന്ന് ധർണ്ണ സമരത്തിൽ അധികാരികൾക്ക് മുന്നറിയിപ്പ് നൽകി. രക്ഷാധികാരി സി എം നാരായണൻ മുഖ്യപ്രഭാഷണം നടത്തി. പി പി നാരായൺ .പി ടി ഷാജു.വി എം രാജൻ.സി എം സുരേന്ദ്രൻ.എം കെ സുവിത എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സുരേഷ് കൊയക്കോട്ട്. കെ പി ബാബു.ഇ ടി രാജൻ.ബാലകൃഷ്ണൻ നിരപ്പം.സുധ പിടി.ലിജ ഇല്ലിപിലാക്കൂൽ.ബാബു ചാത്തങ്കോട്ട്. എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.കൺവീനർ കെ കെ സുരേഷ് സ്വാഗതവും. അമ്മയംങ്കോട്ട് ബാബു നന്ദിയും പറഞ്ഞു.

Post a Comment

0 Comments