Ticker

6/recent/ticker-posts

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടാവുമായിരുന്ന വലിയൊരു അപകടത്തിൽ നിന്നും ഒരു കുടുംബത്തെ സംരക്ഷിച്ചK9 സ്‌ക്വാഡ് അംഗം ഷിനോസ് കുമാർ ടി ടി യെ തച്ചൻകുന്ന് ഗ്രാമം വാട്സാപ്പ് കൂട്ടായ്മ അനുമോദിച്ചു.

 പയ്യോളി : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടാവുമായിരുന്ന വലിയൊരു അപകടത്തിൽ നിന്നും ഒരു കുടുംബത്തെ സംരക്ഷിച്ച പയ്യോളി പോലീസ് സ്റ്റേഷനിലെ K9 സ്‌ക്വാഡ് അംഗം ഷിനോസ് കുമാർ ടി ടി യെ തച്ചൻകുന്ന് ഗ്രാമം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. 
തച്ചൻകുന്ന് ഭാവന കലാവേദിയിൽ വെച്ചു നടന്ന ചടങ്ങിൽ മുൻ പയ്യോളി മുനിസിപ്പൽ ചെയർമാനും വാർഡ് കൗൺസിലറുമായ ശ്രീ:വടക്കയിൽ ഷഫീക്ക് അധ്യക്ഷത വഹിച്ചു, പയ്യോളി സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ: സജീഷ് എ കെ പരിപാടി ഉദ്ഘാടനം ചെയ്തു, കാര്യാട്ട് ഗോപാലൻ (കൗൺസിലർ), ശ്രീനി കെ എം, പ്രഭാകരൻ പ്രശാന്തി,അബ്ദുറഹ്മാൻ മാസ്റ്റർ കൊയക്കോട്ട്, മാതാണ്ടി അശോകൻ മാസ്റ്റർ,ചന്ദ്രൻ തോട്ടത്തിൽ,അബ്‌ദുറഹ്മാൻ കോഴിപറമ്പത്ത്, പദ്മ ടീച്ചർ, വിനീത ശിവാനന്ദൻ തരിപ്പയിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. ആദിഷ് ആർ കെ സ്വാഗതവും വിജീഷ് നാറാണത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments