Ticker

6/recent/ticker-posts

പയ്യോളിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോൺ നാലംഗ സംഘം തട്ടിപ്പറിച്ച് ഓടിരക്ഷപ്പെട്ടു

 പയ്യോളിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോൺ നാലംഗ സംഘം തട്ടിപ്പറിച്ച് ഓടിരക്ഷപ്പെട്ടു രണ്ടുപേരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ഇന്നലെ രാത്രി 9 മണിയോടെ പയ്യോളി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സംഭവം 
ഫോൺ ചെയ്യാൻ എന്ന വ്യാജേന ഫോൺ കൈവശപ്പെടുത്തിയ ശേഷം പിന്നീട് മറ്റൊരാൾക്ക് കൈമാറി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ പിന്തുടർന്ന ഇതര സംസ്ഥാന തൊഴിലാളികൾ രണ്ടുപേരെ പിടികൂടി പയ്യോളി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. രണ്ട് പേർ ഓടി മറഞ്ഞു ഇവരുടെ കയ്യിലാണ് ഫോൺ ഉണ്ടായിരുന്നത്
സമാനസംഭവങ്ങൾ മുമ്പും പയ്യോളി കേന്ദ്രീകരിച്ച് നടന്നതായി തൊഴിലാളികൾ പറയുന്നു.

Post a Comment

0 Comments