Ticker

6/recent/ticker-posts

അഹമ്മദാബാദ് എയർഇന്ത്യ വിമാനാപകടത്തിൽ മലയാളി മരിച്ചതായി സ്ഥിരീകരണം

അഹമ്മദാബാദ് എയർഇന്ത്യ വിമാനാപകടത്തിൽ പെട്ട് മലയാളി മരിച്ചതായി സ്ഥിരീകരണം. തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ‌ നായർ (40) ആണ് മരിച്ചത്. യുകെയിലെ നഴ്സാണ് രഞ്ജിത.
ബുധനാഴ്ച വൈകിട്ട് ട്രെയിനിൽ ചെന്നെയിലെത്തിയ രഞ്ജിത വിമാന മാർഗം അഹമ്മദാബാദിൽ എത്തുകയായിരുന്നു. അവിടെ നിന്നും അപകടത്തിൽപെട്ട എയർഇന്ത്യാവിമാനത്തിൽ ലണ്ടനിലേക്ക് പോവുകയായിരുന്നു ഇവർ.

നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു രഞ്ജിത. തുടർന്ന് സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്

Post a Comment

0 Comments