Ticker

6/recent/ticker-posts

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ 133 ആയി.മരിച്ചവരിൽ ഒരു മലയാളിയും ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ 5 വിദ്യാർത്ഥികളും

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ 133 ആയി.
മരിച്ചവരിൽ ഒരു മലയാളിയും പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ആണ് മരിച്ച മലയാളി എന്നാണ് ലഭിക്കുന്ന വിവരം
 അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നു വീണത്.
അപകടത്തിൽ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ 5 വിദ്യാർത്ഥികളും മരണപ്പെട്ടു
അഹമ്മദാബാദ് ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം തകർന്ന് വീണത്.വിദ്യാർത്ഥികളുടെ ഹോസ്റ്റലാണിത്. കോളജ് ഹോസ്റ്റൽ കെട്ടിടം ഭാഗീകമായി തകർന്ന നിലയിലാണ്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ഹോസ്റ്റലിന്റെ ഭാഗത്ത് കണ്ടെത്തി. നിരവധി മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.
 എന്നാണ് ലഭിക്കുന്ന വിവരം. എട്ട് കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാന തകർന്നു വീണ സ്ഥലത്ത് കത്തിയമർന്ന മൃതദേഹങ്ങൾ കണ്ടെത്തി.
625 അടി ഉയരത്തിൽ വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ അഹമദ്ബാദ് ആശുപത്രിയിലേക്ക് മാറ്റന്നു. ഇതേ AI-171 വിമാനത്തിൽ 6 മാസം മുമ്പ് ഒരു സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തിരുന്നു.
മുൻ മുഖ്യമന്ത്രി വിജയരൂപാണി ഗുരുതരാവസ്ഥയിൽ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽചികിത്സയിലാണ്. 169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട്. 10 ജീവനക്കാരും ഉണ്ടായിരുന്നു.
വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിചയ സമ്പന്നരായവര്‍. ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള ആള്‍. ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ 1100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ള ആളാണ്.
ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) ചെയ്‌തിരുന്നു.

 

Post a Comment

0 Comments