Ticker

6/recent/ticker-posts

അഹമ്മദാബാദ് ദുരന്തം: എല്ലാവരും മരിച്ചു അപകടത്തിൽ നിന്നും ആരെങ്കിലും രക്ഷപ്പെട്ടതായി പറയാനാകില്ലെന്ന അഹമ്മദാബാദ് പൊലീസ്


അഹമ്മദാബാദ്
: എല്ലാ യാത്രക്കാരും മരിച്ചതായി വിവരം. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ അപകടത്തിൽ നിന്നും ആരെങ്കിലും രക്ഷപ്പെട്ടതായി പറയാനാകില്ലെന്ന അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജി എസ് മാലിക്. അറിയിച്ചു

അപകടത്തിൽ 50ഓളം പേർക്ക് പരുക്കേറ്റു. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്.
വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടമുണ്ടായത്. മരിച്ചവരിൽ 4 എംബിബിഎസ് വിദ്യാർഥികളും ഒരു ബിരുദാനന്തര ബിരുദ വിദ്യാർഥിയും ഉൾപ്പെടുന്നു.
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 232 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. വിമാനാപകടത്തിൽ 170 പേർ മരിച്ചതായാണ് വിവരം. 104 പുരുഷന്മാരും 112 സ്ത്രീകളും 12 കുട്ടികളുമാണ് ഇതിലുള്ളത്. കുട്ടികളിൽ 2 പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെടുന്നതായി വിവരം ലഭിക്കുന്നു

Post a Comment

0 Comments