മേപ്പയ്യൂർ:കഴിഞ്ഞ അധ്യയന വർഷത്തിൽ സർഗ്ഗാത്മകവും,കലാപരവുമായ സ്കൂൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി മികച്ച വിദ്യാലയ അന്തരീക്ഷം സൃഷ്ടിച്ച സ്കൂളുകൾക്കുള്ള
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാരംഗം കലാ സാഹിത്യവേദി മേലടി ഉപജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ 'മികവ് ' പുരസ്കാരങ്ങൾ
മേപ്പയ്യൂർ ജി.വി.എച്ച്.എസ്. എസിൽ വെച്ച് വിതരണം ചെയ്തു. എൽ.പി.വിഭാഗത്തിൽ
ചിങ്ങപുരം വന്മുകം-എളമ്പിലാട്എം .എൽ.പി.സ്കൂൾ,
യു.പി.വിഭാഗത്തിൽ എസ്.എൻ.ബി.എം. ജി. യു.പി.സ്കൂൾ, ഹൈസ്ക്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.ചെറുവണ്ണൂർ എന്നിവർ പുരസ്കാരം നേടി.വിവിധ വിഭാഗങ്ങളിൽ ജെംസ് എൽ.പി.സ്കൂൾ, സേക്രട്ട് ഹാർട്ട് യു.പി.എസ്, ടി.എസ്.ജി.വി.എച്ച്.എസ്. പയ്യോളി എന്നീ സ്കൂളുകൾക്ക് സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് ഉദ്ഘാടനം ചെയ്തു.എച്ച്.എം. ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത് അധ്യക്ഷത വഹിച്ചു.
ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ പ്രധാനാധ്യാപകൻ കെ.എം. മുഹമ്മദ് ഉപഹാര സമർപ്പണം നടത്തി.രഞ്ജിഷ് ആവള, ആർ.എം.ശശി, കെ.എം. പ്രഭ എന്നിവർ പ്രസംഗിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.