വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുൻവശത്ത് അരീക്കര ലാബിനോട് ചേർന്ന് സ്ത്രീകൾക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവിടെ അരീക്കര ലാബിലെ കൂടാതെ സമീപത്തെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ സ്ത്രീകളും താമസിക്കുന്നുണ്ട്. ഇന്നലെ രാത്രി ഒൻപതുമണിയോടെ ഒരു യുവതി ശുചിമുറിയിൽ പോയ സമയത്ത് ജനലിനടുത്തായി മൊബൈലുമായി ഒരാളെ കണ്ടെന്ന് യുവതി പറഞ്ഞു
തുടർന്ന് ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ അരീക്കര അസ്ലമാണ് മൊബൈൽ ക്യാമറയുമായി ശുചിമുറിയിൽ എത്തിയതെന്ന് വ്യക്തമായത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.