Ticker

6/recent/ticker-posts

കോഴിക്കോട് മാങ്കാവിൽ ശക്തമായ മഴയിൽ കെട്ടിടം തകർന്നു വീണു

കോഴിക്കോട്  മാങ്കാവിൽ ശക്തമായ മഴയിൽ  കെട്ടിടം തകർന്നു വീണു ഉപയോഗശൂന്യമായ കെട്ടിടം ആയതിനാൽ ആളപായമില്ല താഴെ പാർക്ക് ചെയ്ത 15 ഓളം ഇരുചക്രവാഹനങ്ങൾ കെട്ടിടത്തിന് അടിയിൽപ്പെട്ടു ആളുകൾ കുറവായതിനാൽ അപകടം ഒഴിവായി. ഇന്ന് രാവിലെ 11 30 ഓടെ ആയിരുന്നു സംഭവം . മാങ്കാവിൽ നിന്ന് പന്തീരങ്കാവിലേക്ക് പോകുന്ന വഴിയിൽ ഉള്ള ഉപയോഗശൂന്യമായ കെട്ടിടമാണ് തകർന്നു വീണത് നിരവധി തവണ നാട്ടുകാർ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് സമീപവാസികൾ ആരോപിക്കുന്നു

Post a Comment

0 Comments