Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ഗൃഹപ്രവേശനത്തിനിടെ വീട്ടുടമ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു


കൊയിലാണ്ടി: ഗൃഹപ്രവേശനത്തിനിടെ വീട്ടുടമ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു
 കൊയിലാണ്ടി മുഹ് യുദ്ധീൻ പള്ളിക്ക് സമീപം റസീന മൻസിൽ ഫാരിസ് (44)ആണ് മരിച്ചത്.   ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. പുതിയ വീടായ 'അൽ ബദറിൽ' താമസം മാറി മണിക്കൂറുകൾക്കകം ഹ്യദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

കൊയിലാണ്ടി പുതിയ മാർക്കറ്റിൽ ടേസ്റ്റി ബേക്കറി ഉടമയാണ്.
പിതാവ്: റസീനയിൽ ആലി ഹാജി.
മാതാവ്: സഫിയ.
ഭാര്യ: ഹർഷ.
മക്കൾ: ഖദീജ ഫർഹ, മുഹമ്മദലി എമിൻ.
സഹോദരങ്ങൾ: സാജിദ് (ഷാജി ), ആഷിഖ്, ഫെമിന, റസീന, അസ്മത്.

Post a Comment

0 Comments