Ticker

6/recent/ticker-posts

മീത്തലെ പള്ളിമഹല്ല് വിദ്യാഭ്യാസ സമിതി അനുമോദന ചടങ്ങും സൗഹൃദ സദസ്സും,ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു



തിക്കോടി:മീത്തലെ പള്ളി വിദ്യാഭ്യാസ സഹായ സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങും സൗഹൃദ സദസ്സും,ലഹരി വിരുദ്ധ പ്രതിജ്ഞയും മഹല്ല് നിവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
മഹല്ലിലെ മൂന്ന് മദ്രസകളിൽ നിന്നും  7,10,12 ക്ലാസുകളിലെ പൊതു പരീക്ഷയിൽ ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ലാസും നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു.125 ഓളം വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തകങ്ങൾ നൽകി.നാടിനും സമൂഹത്തിനും ഭീഷണിയായി മാറിക്കഴിഞ്ഞ ലഹരിക്കെതിരെ പയ്യോളി എസ്.ഐ റഫീഖ് സാർ ഉദ്ബോധന ക്ലാസ് നടത്തുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
      തിക്കോടി അങ്ങാടി മഹല്ല് ഖത്തീബ് പി.അഹമ്മദ് ദാരിമി (മുചുകുന്ന്) പരിപാടി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ടി.പി ഷാഹുൽ ഹമീദ് അധ്യക്ഷനായി. എം.സി ബഷീർ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ ബിനു കാരോളി,പി. എം ബാബു ഹാജി,വി.വി റിയാസ് മാസ്റ്റർ,
എൻ.മുഹമ്മദ്,എം.സി റസാക്ക്,കുന്നുമ്മൽ കുഞ്ഞമ്മദ്,കെ.വി മുസ്തഫ,
ടി.പി മൻസൂർ,സി.കെ ബഷീർ,
മുഹമ്മദ് പാരഡൈസ്,
മജീദ് മാധവഞ്ചേരി,ടി.കെ ഹാഷിം,ടി.ഖാലിദ്,ടി.കെ ഗഫൂർ സംസാരിച്ചു. കൺവീനർ ടി.പി സുബൈർ നന്ദി പറഞ്ഞു.

Post a Comment

0 Comments