തിക്കോടി:തിക്കോടി ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം തൃക്കോടൂർ യു പി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജമീല സമദ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ സുധീർ ജി പി സ്വാഗത ഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ ജയകൃഷ്ണൻ ചെറുകുറ്റി അധ്യക്ഷ പദവി അലങ്കരിച്ച ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ ഷിബു എ വി, രണ്ടാം വാർഡ് മെമ്പർ ബിനു കാരോളി, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി രജനി നിഷാന്ത്, ബി.ആർ.സി കോർഡിനേറ്റർ നാജിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കു ള്ള സ്കൂൾകിറ്റ് വാർഡ് മെമ്പർ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജ്യോതിഷ് എം കെ നന്ദി പറഞ്ഞു. കുട്ടികൾക്കുള്ള മധുരവിതരണം നടത്തി. വർണ്ണാഭമായ സദസ്സിൽ പ്രവേശനോത്സവം കൊണ്ടാടി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.