Ticker

6/recent/ticker-posts

സിദ കെ.റസാഖ് അഭിമാന താരമായി : പയ്യോളി ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം




പയ്യോളി: എസ്.എസ്.എൽ.സി റിസൾട്ടിൻ്റെ മികവിന് മാറ്റു കൂട്ടിക്കൊണ്ട് ഹയർ സെക്കണ്ടറിയിലും പയ്യോളി ജി.വി.എച്ച് എസ്.എസ് തിളങ്ങുന്ന ജയം നേടി. സയൻസ് വിഷയത്തിൽ ഫുൾ സ്കോർ നേടിയ സിദ കെ . റസാക്ക് സ്കൂളിൻ്റെ അഭിമാന താരമായി.1200 ൽ 1200 ഉം നേടിയാണ് സിദ കെ.റസാഖ് അഭിമാനമായത്.39 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി.ബയോസയൻസിൽ 93 ഉം കംപ്യൂട്ടർ സയൻസിൽ 89 ഉം കൊമേഴ്സിൽ 86 ഉം ഹ്യുമാനിറ്റീസിൽ 78 ഉം ശതമാനം വിജയം നേടി. ആകെ 86 ശതമാനം വിജയം നേടി.വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ  91 ശതമാനം വിജയവും ഒരു ഫുൾ എ പ്ലസും നേടിയിട്ടുണ്ട്
പ്രിൻസിപ്പൽ ,പി.ടി.എ പ്രസിഡണ്ട്,, അധ്യാപകർ തുടങ്ങിയവർ വീട്ടിലെത്തി സിദ കെ. റസാഖിന് കേക്ക് നൽകി വിജയം ആഘോഷമാക്കി

Post a Comment

0 Comments