Ticker

6/recent/ticker-posts

ജൈവവൈവിധ്യ ശില്പശാല ഉദ്ഘാടനം


 തിക്കോടി : അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് ബിഎംസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അവലോകന ശില്പശാല
 വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.
 ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല, വാർഡ് മെമ്പർ എൻ എം ടി അബ്ദുള്ളക്കുട്ടി, ബിഎംസി കോഡിനേറ്റർ ഭാസ്കരൻ തിക്കോടി എന്നിവർ സംസാരിച്ചു.
 ജൈവവൈവിധ്യ പരിപാലനവും സുസ്ഥിരവികസനവും എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറിൽ സത്യൻ കൂടത്തിൽ,ബീന ടി എ, മുഹമ്മദ് പി കെ, ബാബു പടിക്കൽ, ഡോ.ഷിംജ 
 എന്നിവർ സംസാരിച്ചു.
 അസിസ്റ്റന്റ് സെക്രട്ടറി എം ടി വിനോദ് സ്വാഗതവും വാർഡ് മെമ്പർ ബിനു കാരോളി നന്ദിയും പറഞ്ഞു.

Post a Comment

0 Comments