Ticker

6/recent/ticker-posts

ദേശീയപാത തകർച്ച: അശാസ്ത്രീയ സമീപനത്തിന്റെ പ്രതിഫലനം – ഷാഫി പറമ്പിൽ എംപി




വടകര :മലപ്പുറം കൂരിയാട് ദേശീയപാത തകർച്ച ഒറ്റപ്പെട്ട സംഭവമല്ല; ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയമായ സമീപനത്തിന്റെ ഭാഗമാണിത് എന്നും, ഈ വിഷയത്തിൽ പലതവണ ജനപ്രതിനിധികളും, പ്രദേശവാസികളും മാധ്യമങ്ങളും കടുത്ത ആശങ്ക അറിയിച്ചിട്ടും അധികാരികൾ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല എന്നും വടകര എംപി ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
വടകരയിലെ മടപ്പള്ളി, ചോമ്പാല തുടങ്ങിയ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായ സമയത്ത് തന്നെ സോയിൽ നെയിലിങ് ടെക്‌നോളജി ഇവിടത്തെ ഭൂഘടനയ്ക്ക് അനുയോജ്യമല്ല എന്നും, പരിസ്ഥിതിക്ക് അനുയോജ്യമായ മറ്റ് സാങ്കേതിക മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നുള്ള ജനപ്രതിനിധികളുടെ ആവർത്തിച്ച ആവശ്യങ്ങൾ അവഗണിക്കുകയായിരുന്നുവെന്നു എംപി പറഞ്ഞു.

ദേശീയപാതയുടെ ഇരുവശത്തും താമസിക്കുന്നവർക്ക് മണ്ണിടിച്ചിലും ഡ്രൈനേജ് നിർമാണത്തിലെ അപാകതകൾ മൂലവും ഗുരുതരമായ ദുരിതം നേരിടേണ്ടി വരുന്നു. കൊയിലാണ്ടിയിലെ കുന്നിയോറ മല ഉൾപ്പെടെയുള്ള മണ്ണിടിച്ചിൽ ഭീഷണി നിലനില്ക്കുന്ന പ്രദേശങ്ങളിലെ സമീപ ഭൂമി സർക്കാർ ഏറ്റെടുത്ത് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു.

ഡ്രൈനേജ് നിർമാണത്തിലെ പാകപ്പിഴവുകൾ മൂലം വെള്ളക്കെട്ടുകൾ ദേശീയപാതയിൽ രൂപപ്പെടുകയും, അതിലൂടെ ഗതാഗത തടസ്സം രൂക്ഷമായതും, നിരവധി വീടുകളിലേക്കു വെള്ളം കയറുന്ന നിലയുണ്ടായതും മറ്റും ഗുരുതരമായ സാഹചര്യമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

വടകര ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ദേശീയപാതയിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഷാഫി പറമ്പിൽ എംപി, ചോമ്പാല, മടപ്പള്ളി, ഇരിങ്ങൽ, പയ്യോളി, കൊയിലാണ്ടി, 
 എന്നിവിടങ്ങളിൽ നേരിട്ടെത്തി ജനങ്ങളുമായി സംസാരിക്കുകയും, സ്ഥിതി വിലയിരുത്തുകയും ചെയ്തു.തുടർന്ന് ദേശീയപ്പാത പ്രൊജക്റ്റ്‌ ഡയറക്ടറുമായി ബന്ധപ്പെടുടുകയും പ്രശ്നപരിഹാരത്തിനായി വിദഗ്ദ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം ഡയറക്ടർ അംഗീകരിച്ചതായി എം പി അറിയിച്ചു.

Post a Comment

0 Comments