Ticker

6/recent/ticker-posts

വയനാട്ടിൽ കാട്ടാന ആക്രമണം ഒരാൾ മരിച്ചു.


കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണം  ഒരാൾ മരിച്ചു. പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനാണ് (71) മരിച്ചത്. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ എരുമക്കൊല്ലിയിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അറുമുഖൻ മരിച്ചു.

സംഭവത്തെ തുടർന്ന് നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. കാട്ടാന ശല‍്യം രൂക്ഷമായ സാഹചര‍്യത്തിൽ പ്രദേശത്ത് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും കാട്ടാനയെ മയക്കുവെടി വച്ചു പിടികൂടണമെന്ന് ആവശ‍്യപ്പെട്ടായിരുന്നു പ്രതിഷേധം നടത്തിയത്. സംഭവ സ്ഥലത്തെത്തിയ ഡിഎഫ്ഒ അജിത് രാമനെ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു

Post a Comment

0 Comments