Ticker

6/recent/ticker-posts

ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ



പാറ്റ്ന: ജെഡിയു (ജനതാദൾ യുണൈറ്റഡ്) യുവനേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. സൗരഭ് കുമാർ എന്ന യുവാവാണ് കഴിഞ്ഞ രാത്രിയിൽ കൊല്ലപ്പെട്ടത്. പാറ്റ്നയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ബൈക്കിലെത്തിയ നാല് പേർ സൗരഭ് കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സൗരഭിനൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും വെടിയേറ്റിട്ടുണ്ട്.

സൗരഭിന് തലയ്ക്കാണ് വെടിയേറ്റത്. സൗരഭിന് നേരെ അക്രമികൾ രണ്ട് തവണ വെടിയുതിർത്തു. കൂടെയുണ്ടായിരുന്നയാൾക്ക് മൂന്ന് തവണയും വെടിയേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സൗരഭ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോ​ഡ് ഉപരോധിക്കുകയാണ്. ലാലു പ്രസാദ് യാദവിൻ്റെ മകൾ മിസ ഭാരതി കൊല്ലപ്പെട്ട സൗരഭ് കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.
 

Post a Comment

0 Comments