Ticker

6/recent/ticker-posts

പയ്യോളി മുൻസിപ്പൽ എസ്ടിയു മോട്ടോർ & എൻജിനീയർ വർക്കേഴ്സ് യൂണിയൻ റമദാൻ കിറ്റ് നൽകി

പയ്യോളി മുൻസിപ്പൽ എസ്ടിയു മോട്ടോർ & എൻജിനീയർ വർക്കേഴ്സ് യൂണിയൻ റമദാൻ കിറ്റ് നൽകി. പയ്യോളി മുൻസിപ്പൽ എസ്. ടി. യു മോട്ടോർ & എഞ്ചിനീയർ വർക്കേഴ്സ് യൂണിയൻ അംഗങ്ങളായ ഓട്ടോ  തൊഴിലാളികൾക്ക് റമളാൻ കിറ്റ് നൽകി. പ്രസിഡണ്ട് ടി.കെ.ലത്തീഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കെപിസി ഷുക്കൂർ( എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് ), ഹുസൈൻ മൂരാട്  ( മുൻസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ ),എസ് കെ സമീർ( മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ), എ വി സക്കരിയ  ( മുൻസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ) എന്നിവർ പ്രസംഗിച്ചു. എസ് ടി യു ജനറൽ സെക്രട്ടറി യു കെ പി റഷീദ് സ്വാഗതവും റാഫി ടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments