Ticker

6/recent/ticker-posts

പിതാവിന്റെയും രണ്ട് പെൺമക്കളുടെയും മരണത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും ഇവരെ മരണത്തിലേക്ക് നയിച്ചതെന്തെന്ന് അവ്യക്തം

പിതാവിന്റെയും രണ്ട് പെൺമക്കളുടെയും മരണത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും ഉത്തരം കിട്ടാതെ നിൽക്കുകയാണ്  ഇവരെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ 
ഭാര്യയുടെ അടുത്തേക്ക് പോകുന്നുവെന്നാണ്  വീട്ടിൽ നിന്നും കണ്ടെടുത്ത കുറിപ്പിൽ 42കാരനായ വള്ളിൽ സുമേഷ് എഴുതിവെച്ചിരിക്കുന്നത്  .

കഴിഞ്ഞ രണ്ടു വര്ഷങ്ങള്ക്കു മുമ്പേ കൊറോണ ബാധിച്ചു മരിച്ച സുമേഷിന്റെ ഭാര്യ സ്വപ്‍നയുടെ ഫോട്ടോയും കുറിപ്പിനരികെ കണ്ടെത്തിയെന്ന് പറയപ്പെടുന്നു , ഇന്ന് രാവിലേ 8മണിയോടെയാണ് സുമേഷിന്റെ മൃതദേഹം വീട്ടിൽ നിന്നും 100 മീറ്റർ അകലെയുള്ള റെയിൽപാളത്തിൽ  കണ്ടെത്തിയ വിവരം നാട്ടുകാരറിയുന്നത് , വിവരം മക്കളെ അറിയിക്കാനായി വീട്ടിൽ എത്തിയ സുമേഷിന്റെസഹോദരനാണ്  കിടക്കയിൽ മരിച്ചു കിടക്കുന്ന പതിനഞ്ചു കാരിയായ ഗോപികയെയും പത്തു വയസുള്ള ജ്യോതികയെയും കാണുന്നത് ,

വിഷം ഉള്ളിൽ ചെന്നാണ് മരണപ്പെട്ടതെന്നാണ് സൂചന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ  കാരണം വ്യക്തമാകൂ
 പാട്ട് പാടാൻ കഴിവുള്ള മിടുക്കിയായിരുന്നു  ഈ വര്ഷം sslc എഴുതിയ ഗോപിക .  ,പയ്യോളി പോലീസം ഫോറൻസിക് വിദഗ്ധരും മൃതദേഹങ്ങൾ പരിശോധന നടത്തി. dysp വിനോദും പയ്യോളി സി ഐ  പി വി സജീവ് എന്നിവരും സന്നിഹിതരായിരുന്നു , മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം കഴിഞു നാളെ സംസ്കരിക്കും , കുട്ടികളുടെ അച്ഛനായ സുമേഷ് മുമ്പേ പ്രവാസിയായിരുന്നു.

Post a Comment

0 Comments