വടകര :.സവിശേഷമായ ഭൂപ്രകൃതിയും പ്രകൃതിരമണീയതയും കൊണ്ട് ശ്രദ്ധേയമായ വെള്ളിയാങ്കല്ലിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വെള്ളിയാങ്കല്ലിൽ സന്ദർശനം നടത്തി വികസന സാധ്യതകൾ വിലയിരുത്തി.
വെള്ളിയാങ്കല്ലിന്റെ തനിമയും പരിസ്ഥിതി സവിശേഷതകളും കോട്ടംതട്ടാതെ നിലനിർത്തിക്കൊണ്ട് സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന നൽകുന്നത്. പ്രദേശത്തിന് അനുയോജ്യമായ വികസന പ്രവർത്തനങ്ങൾ സംഘം ചർച്ച ചെയ്തു. സന്ദർശനത്തിലെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ടൂറിസം വകുപ്പ് വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. ഇതിന്മേൽ തുടർനടപടികൾ സ്വീകരിച്ച് വെള്ളിയാങ്കല്ലിന്റെ സമഗ്ര ടൂറിസം വികസനം യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
വടകര നഗരസഭ ചെയർപേഴ്സൺ പി.കെ. ശശി, പ്രതിപക്ഷ നേതാവ് ഫൈസൽ മാഷ്, കൗൺസിലർമാരായ ഗംഗാധരൻ, അജ്നാസ്, കോഴിക്കോട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡി.ടി.പി.സി ഡെസ്റ്റിനേഷൻ മാനേജർ കെ.കെ. അശ്വിൻ, ആർക്കിടെക്ട് പി.സി. റഷീദ്, വടകര കോസ്റ്റൽ പോലീസ് എസ്.ഐ. വരീഷ്, എ.എസ്.ഐ. സരിത എന്നിവരും സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.