Ticker

6/recent/ticker-posts

തിക്കോടിയിൽ നിർമ്മിക്കുന്ന വീടിന്റെ കട്ടിളവെക്കൽ കർമ്മം അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ നിർവ്വഹിച്ചു


തിക്കോടി: കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. കെ. പ്രവീൺകുമാറിന്റെ തനത് സാമൂഹിക ക്ഷേമ പദ്ധതിയായ 'വീടോളം' പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന വീടിന്റെ കട്ടിളവെക്കൽ കർമ്മം നടന്നു. മണ്ഡലത്തിലെ നിർധനരായ ആറ് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന വീടുകളിൽ, തിക്കോടി പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിർമ്മിക്കുന്ന വീടിന്റെ കട്ടിളവെക്കൽ കർമ്മമാണ് പൂർത്തിയായത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ. കട്ടിളവെക്കൽ കർമ്മം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. ഷക്കീല, പി.പി. പ്രേമൻ, എം.കെ. വഹീദ, പാലൂർ മഹല്ല് സെക്രട്ടറി കെ.പി. മൂസ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
യു.ഡി.എഫ് നേതാക്കളായ സഹദ് പറക്കാട്, ജയേന്ദ്രൻ തെക്കേക്കുറ്റി, എൻ.പി. മുഹമ്മദ് ഹാജി, പി.വി. അസീസ്, പി.വി. റംല, ലീഷ കൈനോത്ത്, കെ.എം.സി.സി നേതാവ് റഫീഖ് ഇയ്യത്തുകുനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments