Ticker

6/recent/ticker-posts

28 ദിവസം പ്രായമായ കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു


​തൃശൂർ: 28 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ഗുരുവായൂർ കാരയൂർ പട്ടുകുളങ്ങരയിൽ നിതീഷിന്റെ ഭാര്യ ഐശ്വര്യ (31) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ദാരുണ സംഭവം.
​കസേരയിലിരുന്ന് കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വീട്ടുകാരും പരിചരണത്തിനുണ്ടായിരുന്നവരും ചേർന്ന് മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

0 Comments