Ticker

6/recent/ticker-posts

ദേശീയതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: തവക്കൽ കളരി അക്കാദമിക്ക് വേണ്ടി തുടർച്ചയായി നാലാം തവണയും മെഡൽ നേടി മുഹമ്മദ് സിയാൻ


തിക്കോടി: തിരുവനന്തപുരത്ത് വെച്ച് നടന്ന 19-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ തിക്കോടി കോടിക്കൽ തവക്കൽ കളരി മാർഷൽ ആർട്സ് ആൻഡ് സ്പോർട്സ് അക്കാദമിക്ക് മിന്നുന്ന വിജയം. ഹൈകിക്ക് സീനിയർ വിഭാഗത്തിൽ അക്കാദമിയിലെ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ വെള്ളി മെഡൽ കരസ്ഥമാക്കി. ഇതോടെ ദേശീയതല മത്സരങ്ങളിൽ തുടർച്ചയായി നാലാം തവണയാണ് മുഹമ്മദ് സിയാൻ തവക്കൽ കളരി അക്കാദമിക്ക് വേണ്ടി മെഡൽ നേട്ടം സ്വന്തമാക്കുന്നത്.
റിയാസ് പി.വി.യുടെ മകനാണ് മുഹമ്മദ് സിയാൻ. ജമാൽ ഗുരുക്കളുടെ ശിക്ഷണത്തിലാണ് സിയാൻ കളരിപ്പയറ്റിൽ പരിശീലനം നേടുന്നത്. മികച്ച നേട്ടം കൈവരിച്ച സിയാനെ തവക്കൽ കളരി വിദ്യാർത്ഥികളും നാട്ടുകാരും അഭിനന്ദിച്ചു.

Post a Comment

0 Comments