Ticker

6/recent/ticker-posts

​ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം


​കർണാടക: ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. അരീക്കോട് സ്വദേശി ലിഫൈൻ മുഹമ്മദ് നിയാസ്, ഒപ്പമുണ്ടായിരുന്ന ഒരു യുവതി എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് അരക്കിണർ സ്വദേശി ബേസിൽ മുഹമ്മദ് അലിക്ക് പരിക്കേറ്റു.
​ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് മണൽ കയറ്റിപ്പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മണൽ കയറ്റി വന്ന ലോറിയെ ആർ.ടി.ഒ ഉദ്യോഗസ്ഥർ പിന്തുടർന്നെത്തി തടഞ്ഞതോടെ ലോറി അപ്രതീക്ഷിതമായി നിർത്തുകയായിരുന്നു. ഇതോടെ പിന്നാലെ വരികയായിരുന്ന മഹീന്ദ്ര ഥാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
​മണ്ഡ്യ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുകയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റുകയും ചെയ്തു. സംഭവത്തിൽ മണ്ഡ്യ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments